വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം/പ്രകൃതി ചൂഷണം

12:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി ചൂഷണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ചൂഷണം

ആമയും മുയലും കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ നാടുകാണാനിറങ്ങി. ഓരോ കാഴ്ചകൾ കണ്ട് അവർ നടന്നു. കുറച്ചാളുകൾ റോഡരികിലുള്ള മരംമുറിക്കുന്നു. ക്ഷീണം മാറ്റാൻ ആ മനുഷ്യർ മറ്റൊരു മരത്തണലിൽ ഇരിക്കുന്നതു കണ്ട് ആ മമുയലിനോട് പറഞ്ഞു. " അവർ മരം മുറിക്കുന്നു. പക്ഷേ തണലിനു വേണ്ടി മറ്റൊരു മരച്ചുവട്ടിൽ ഇരിക്കുന്നു." അതെ 'നമുക്കു പോകാം.അവർ വീണ്ടും നടന്നു 'അവർ കുറച്ചു കുട്ടികൾ വറ്റിവരണ്ട പാടത്ത് കളിക്കുന്നതു കണ്ടു. പാടത്ത് കുറച്ച് കരിങ്കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു." ഇതെന്താ പാടത്ത് കരിങ്കല്ലുകൾ? ആമ ചോദിച്ചു. മുയൽ പറഞ്ഞു. മുമ്പ് ഞാനിവിടെ വന്നപ്പോൾ നിറയെനെല്ലായിരുന്നു. ഇപ്പൊ കൃഷി ചെയ്യാൻ ആളുകൾക്ക് താൽപര്യമില്ല. വലിയ വലിയ കെട്ടിടങ്ങൾ പണിയാൻ വേണ്ടിയാ ഇത്. " അവർ വീണ്ടും നടന്നു. എന്താ വല്ലാത്തൊരു നാറ്റം? ആ മ ചോദിച്ചു. ഇവിടെ ഒരു തോടുണ്ടായിരുന്നു. അതിൽ മാലിന്യങ്ങൾ കൊണ്ടു തള്ളുകയാണ്. മുയൽ പറഞ്ഞു. വരും തലമുറയ്ക്ക് മരങ്ങളും പുഴകളും മലകളും ഒന്നും കാണാൻ കഴിയില്ല ശുദ്ധവായു കിട്ടില്ല.. ഇനി വരുമ്പോൾ ഇവിടെ നിറയെ ഓക്സിജൻ പാർലറുകളായിരിക്കും. എനിക്കിതൊന്നും കാണാൻ വയ്യ നമുക്ക് കാട്ടിലേക്കു തന്നെ പോകാം .ആമ പറഞ്ഞു.

ജയദേവ് .ഡി
7 A വി.എച്ച്. എസ്.എസ്. വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ