12:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pgmghsparakode(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവിതം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തിനീ ജീവിതം എന്തിനീ ജീവിതം
എന്തിനീ ജീവിതം ബാക്കിവെച്ചു....
ജീവിതമിന്നൊരു സ്വപ്നമായോ
ജീവിതമിന്നലേ ബാക്കിയായോ...
ഇന്നലെ നീ മാത്രം ഇന്നിതാ ഞാൻ മാത്രം
എന്തിനീ ജീവിതം എന്തിനിനി...
കാലമോ കൈ വിട്ടു കരങ്ങളോ കൈവിട്ടു
ഇന്നലേം ഇന്നുമിതാ ഞാൻ മാത്രമായ്......
തിങ്കളും താരവും മിന്നിത്തിളങ്ങുന്ന,
ലോകത്തു ഞാനിന്നു ശാപമായി....
കൊട്ടിയടയുന്ന വാതിലുകൾ
ഇന്നിതാ പൊട്ടിത്തകർന്നുവീണു....
ജനാലകൾ തനിയെ തുറന്നടഞ്ഞു...
എന്തിനീ ഞാനിന്നിവിടെ നിന്നു...
എന്തിനീ ജീവിതം... എന്തിനീ ജീവിതം......
എന്തിനീ ജീവിതം ബാക്കി വെച്ച്.......