മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

11:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

നാം ഇന്നിവിടെ ചർച്ച ചെയ്യ3ന്ന വിഷയം പരിസ്ഥിതിയെ എങ്ങനെയൊക്കെ സംരക്ഷിക്കാം എന്നും കൊറോണയെ എങ്ങനെയൊക്കെ അകറ്റാം എന്നതുമാണ്.

        എല്ലാ അർത്ഥത്തിലും നോക്കുമ്പോൾ ഇന്നത്തെ നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥയെന്ത്? അതീവ ഗുരുതരമാണ്. ഇതിനു കാരണം തീർച്ചയായും മനുഷ്യർ തന്നെയാണ് . ഇന്നത്തെ തലമുറ സ്വന്തം കാര്യം മാത്രം നോക്കി അത്യാഗ്രഹവും അസൂയയും ആർഭാടവും സ്വന്തം സന്തോഷവുമൊക്കെ     മാത്രം മനസ്സിൽ നിറച്ച് ജീവിക്കുന്നതു കൊണ്ടാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നാശത്തിൻ്റെ വഴിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കന്നത് .വ്യക്തിശുചിത്വം മാത്രം പോരാ പരിസ്ഥിതി ശുചിത്വവും നമ്മുടെ ജീവിതത്തിൽ അത്യാവശ്യമാണ് . ഇതിന് അനുയോജ്യമായ ഒരു ഉദാഹരണമാണ് ഇത് .സ്വന്തം വീട്ടിലെ ചപ്പുചവറുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റുള്ളവരുടെ വളപ്പിലേക്കോ പൊത സ്ഥലത്തിലേക്കോ ആയി വലിച്ചെറിയുന്നു . അങ്ങനെ ഓരോരുത്തരും അവരവരുടെ കണ്ണിൽ സ്വയംവൃത്തിയായി .ഇതുപോലെ ആയിരക്കണക്കിനു ജനങ്ങൾ സാധനങ്ങൾ വലിച്ചെറിയുമ്പോൾ പരിസ്ഥിതി മലിനമാകുന്നു. പൊതു സ്ഥലത്ത് മാലിന്യത്തിൻ്റെ കൂമ്പാരം തന്നെ ഉണ്ടാകുന്നു .അതാരെങ്കിലും വ്യത്തിയാക്കാൻ പങ്കാളിയാകുമോ അതുമില്ല .സ്വന്തം കാര്യം സിന്ദാബ എന്ന് പറഞ്ഞതു പോലെയാണ് എല്ലാവർക്കും . ഒരു ജനതയുടെ മനസ്സിൽ വേണ്ടത് ഒത്തൊരുമയാണ് .ഞാൻ മാത്രം ശുചിയായാൽ പോരാ ഈ പ്രകൃതിയും ശുചിത്വമുള്ളതാക്കണം . അങ്ങനെ വ്യക്തി ശൂചിത്വവും പരിസ്ഥിതി ശൂചിത്വവും പാലിച്ച് പ്രകൃതിയെ ശുചിത്വത്തിൻ്റെ പാതയിലേക്ക് സഞ്ചരിപ്പിക്കണം ഇതാണ് ഒരുജനതയുടെ ഉള്ളിൽ വേണ്ടത് .പരിസ്ഥിതി ശുചിതമില്ലായ്മ കൊണ്ടാണ് ഇപ്പോൾ ലോകം മുഴുവനും ഭയക്കുന്ന ഭീതി പുലർത്തുന്ന കൊറോണ എന്ന മഹാമാരി ജന്മമെടുത്തത് .കൊരോണ എന്ന മഹാമാരിയെ തോൽപ്പിക്കാൻ വേണ്ടി നാമെല്ലാവരും ഒന്നായി നിന്ന് ഇടയ്ക്കിടെ കൈകൾ സോപ്പു പയോഗിച്ച് വ്യത്തിയായി കഴുകി പുറത്തിറങ്ങുമ്പോൾ മാസ്കും ഗ്ലൗസും ഉപയോഗിച്ച് ഒന്നിച്ചു നിന്ന് നമുക്കെല്ലാവർക്കും കൊറോണ എന്ന മഹാമാരിയെ നാടുകടത്താംതുരത്താം .
മുഹമ്മദ്.പി
3 മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം