മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ഇങ്ങനെ ഒരു കൊറോണ കാലത്ത്

11:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yesodharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇങ്ങനെ ഒരു കൊറോണ കാലത്ത്      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇങ്ങനെ ഒരു കൊറോണ കാലത്ത്      

പരീക്ഷ മുഴുവൻ കഴിയാതെ സ്കൂൾ അടച്ചതിൽ അത്യധികം സന്തോഷത്തോടെയാണ് ഞാൻ വീട്ടിൽ എത്തിയത്, ഇനി പഠിക്കാൻ വേണ്ടി അച്ഛനും അമ്മയും പറയില്ലല്ലോ, ഹാ എന്തൊരു സ്വാതന്ത്ര്യം ഇഷ്ടം പോലെ ടീവി കാണാം, കളിക്കാം, ഫോൺ നോക്കാം, ഇതിൽപ്പരം സന്തോഷം വേറെയുണ്ടോ, ഇഷ്ടമില്ലാത്ത കാര്യം ഈ പഠിക്കലാണ് ദൈവമേ ആരാണീ പരീക്ഷ കണ്ടു പിടിച്ചത് എന്ന് സ്വയം ചിന്തിച്ചു പോയ എത്ര നിമിഷങ്ങൾ, ഇനി അതൊന്നും ചിന്തിക്കണ്ടല്ലോ..... വീട്ടിലിരിക്കാൻ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൊറോണ, കൊറോണ, കൊറോണ  കേൾക്കാൻ സുഖമുള്ള വ്യത്യസ്തമായ ഒരു പേര് എവിടെയും ഈ പേര് മാത്രം കേൾക്കുന്നു. മനുഷ്യനെ ഇല്ലാതാക്കാനായി വന്ന അപകട കാരിയായ വൈറസ് മുഖ്യ മായും ശ്വാസനാളത്തെയാണ് ബാധിക്കുന്നത് ജലദോഷവും, പനിയുമൊക്കെ ലക്ഷണങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത അത്രയും അപകടകാരിയായ വൈറസ്, പിന്നെ മനസിൽ എപ്പോഴും പേടിയായി, അമ്മ പറയും പേടിക്കണ്ട, പുറത്തൊന്നും പോകരുത്, കൈകൾ സോപ്പ് ഇട്ട് കഴുകണം, കണ്ണ്, മൂക്ക്, വായ കൈകൾ കൊണ്ട് തൊടാതിരിക്കണം, പിന്നെ അതുപോലെ ചെയ്യാൻ തുടങ്ങി, രാജ്യം മുഴുവൻ lock down ചെയ്തു. ആരും പുറത്തേക്ക് പോവാൻ പാടില്ല, പക്ഷെ അമ്മയ്ക്കു ഹോസ്പിറ്റലിൽ ജോലി ആയതുകൊണ്ട് പോവണം, അമ്മ വൈകുന്നേരം വരുമ്പോഴേക്കും, സോപ്പ്, ടവൽ, എണ്ണ, ഡ്രസ്സ്‌ എല്ലാം ഞാൻ പുറത്തു കൊണ്ട് വെക്കും, പുറത്തെ ബാത്‌റൂമിൽ നിന്നും കുളിച്ചു മാത്രമേ അമ്മ അകത്തു വരാറുള്ളൂ. വ്യക്തി ശുചിത്വവും, സാമൂഹിക അകലം പാലിക്കലുമാണ് പ്രധാനം എന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ട്.       നമ്മുടെ കൊച്ചു കേരളം ലോക രാഷ്ട്രങ്ങൾക്ക് മാതൃക ആയി കൊറോണ വൈറസിൽ നിന്നും ജയിച്ചു കൊണ്ടിരിക്കുകയാണ്, നമ്മുടെ സർക്കാരിന്റെ യും ആരോഗ്യപ്രവർത്തകരുടെ യും സ്തുത്യർഹമായ പ്രവർത്തനങ്ങൾ.. എല്ലാം ഒന്ന് മാറി സാധാരണ പോലെ ജീവിക്കാൻ ആഗ്രഹിക്കുകയാണ്, സ്കൂൾ തുറന്ന് കൂട്ടുകാരെയും, അധ്യാപകരെയും കാണാൻ ആഗ്രഹമാകുന്നു....... എല്ലാം പഴയതുപോലെ ആവാൻ ജഗദീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട്.

സാരംഗ് മനോജ്‌
8 B മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം