മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/വരും തലമുറയ്ക്കൊരു മുതൽക്കൂട്ട്

11:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം ജീവന്റെ ഗുണം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ജീവന്റെ ഗുണം

ലോകം ഇന്ന് നേരിടുന്ന ഒരു പാട് വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം. പരിസ്ഥിതിയുമായി ഇണങ്ങി ചേർന്ന് ജീവിക്കേണ്ട മനുഷ്യർ അതിന് വിപരീതമായി സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുമ്പോൾ മനുഷ്യർക്ക് മാത്രമല്ല ജീവജാലങ്ങൾക്ക് കൂടി അതിൻ്റെ വിപത്തുകൾ നേരിടേണ്ടി വരുന്നുണ്ട്. അത് പോലെ തന്നെ പരിസ്ഥിതിയെ സ്നേഹിക്കേണ്ട നാം അതിന് വിപരീതമായ രീതിയിലാണ് പ്രവർത്തിക്കുന്നത് .പരിസ്ഥിതിയുമായി എല്ലാ വിധത്തിലും യോജിച്ച് പോവേണ്ട നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുകയോ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുകയോ ചെയ്യുന്നില്ല. നമ്മുടെ നാട്ടിൽ മുൻകാലങ്ങളിൽ കണ്ടു വരാത്ത ഒരു പാട് പുതിയ പുതിയ രോഗങ്ങൾ നമ്മുടെ ചുറ്റുപാടും കാണപ്പെടുന്നു. അതിനു കാരണം അഴുക്കുകളും ശുചിത്വമില്ലായ്മയും തന്നെയാണ്. നമ്മുടെ ചുറ്റുപാടും നാം തന്നെ വൃത്തിയായി സൂക്ഷിച്ചാൽ മാത്രമെ വളർന്ന് വരുന്ന തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടാവുകയുള്ളൂ.

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് വൈറസുകളുടെ വ്യാപനം. മനുഷ്യരിലേക്ക് വളരെ പെട്ടെന്ന് പടർന്ന് പിടിക്കാൻ പറ്റുന്ന കോവിഡ് പോലുള്ള വൈറസുകൾ ലോകത്ത് ഇന്ന് നടമാടി കൊണ്ടിരിക്കുകയാണ്. സത്യത്തിൽ എന്താണ് ചെയ്യേണ്ടത് എല്ലാ അർത്ഥത്തിലും മുൻ നിരയായി നിൽക്കുന്ന രാഷ്ട്രങ്ങൾ-+ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ഇത്തരത്തിലുള്ള ഒരു പാട് രോഗങ്ങൾ ഇന്ന് മനുഷ്യ സമൂഹത്തെയും മറ്റു ജീവജാലങ്ങളെയും മുൾമുനയിൽ നിർത്താൻ കാരണം ബുദ്ധിയുള്ള മനുഷ്യൻ എന്ന് നാം വിളിക്കുന്ന സമൂഹത്തിൻ്റെ അപാകതകൾ കൊണ്ട് തന്നെയാണ്. ഇനിയെങ്കിലും വരുംനാളുകളിൽ നാം പരിസ്ഥിതിയെ സംരക്ഷിക്കുകയും നമ്മുടെ ചുറ്റുപാടും ശുചിത്വ പൂർണ്ണമാക്കുകയും ചെയ്തില്ലെങ്കിൽ രോഗം എന്ന വിപത്ത് ലോകത്തിന് തന്നെ കഴിയാത്ത രീതിയിൽ എത്തിപ്പെടും എന്നതിൽ യാതൊരു സംശയവും വേണ്ട. നാം ഓരോരുത്തരും യഥാർത്ഥ മനുഷ്യരായി പ്രകൃതിയെ സ്നേഹിച്ച് കൊണ്ട് രോഗങ്ങളില്ലാത്ത ലോകത്തിന് വേണ്ടി മുൻകൈ എടുക്കണം. വരും തലമുറ അംഗവൈകല്യങ്ങളും രോഗങ്ങളും ഇല്ലാത്ത ഒരു തലമുറയിൽ ഇവിടെ സന്തോഷത്തോടെ ജീവിക്കുവാൻ നമ്മുടെ ശ്രമങ്ങൾ മുതൽക്കൂട്ടാവട്ടെ

വർദ്ദ നൂറുദ്ദീൻ എൻ
4 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം