11:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saiju(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എങ്ങുപോയി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊന്നപൂക്കുമോരീക്കാലം
കൈമറഞ്ഞോരനുഭൂതി
വേനലവധി എങ്ങുപോയി
ചുറ്റും ഒരശാന്തി മാത്രം
എല്ലാം മാറിയകലുന്നു
കൈയ്യെത്താദൂരത്തോളം
എല്ലാരുംഭയക്കുന്നു ;ആരെയോ,
എന്തിനേയോയെന്നറിയാതെ
എതോ ഇരുണ്ട വെട്ടം
എല്ലാം മൂടി പുതയ്ക്കുന്നു
ഒരു നീറലെൻ മനസ്സിൽ
ഒരു ഭയമെൻ മനസ്സിൽ
വിഷുവെങ്ങുപോയി
വിഷുപ്പക്ഷിയും...
എങ്ങുപോയി എങ്ങുപോയി
എൻ വാക്കുകളും
എങ്ങുപോയി