ചക്കപ്പുഴുക്ക് സ്ക്കൂളിലെ പഠനോത്സവത്തിനിടയിലാണ് കൊറോണ കാരണം സ്ക്കൂൾ അടച്ചത്. കളിക്കാം, ടി.വി കാണാം.പക്ഷേ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാളുവിന് ബോറടിച്ചു തുടങ്ങി.അവൾ മെല്ലെ മുറ്റത്തിറങ്ങി.കൂട്ടിലുള്ള കിളികളോട് ചോദിച്ചു. നിനക്കും ലോക്ക് ഡൗൺ തന്നെയാണോ. കിളികൾ കീ... ക...ശബ്ദമുണ്ടാക്കി പറന്നു കളിച്ചു. അവൾ അവിടെയുള്ള ഊഞ്ഞാലിൽ ചെന്നിരുന്നു. മുറ്റത്തും ,പറമ്പിലും അമ്മയുടെ പച്ചക്കറിത്തോട്ടത്തിലുമൊക്കെ പക്ഷികൾ പാറിക്കളിക്കുന്നു. എന്തു രസമാണ്. കാറ്റിനു നല്ല തണുപ്പാണ്. പൂക്കളുടെ മണവും.
അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അമ്മ പറഞ്ഞുകൈയും കാലും വൃത്തിയായി കഴുകണം. ഒരു പാത്രത്തിൽ വെള്ളം വച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ മുത്തശ്ശൻ്റെ വാൽക്കിണ്ടിയാണ് ഓർമ്മ വന്നത്. അപ്പോഴാണ് അച്ഛൻ അമ്മയോട് പച്ചക്കറി കിട്ടാനില്ല എന്നു പറയുന്നത് കേട്ടത്.ഇന്നു മുതൽ ഞാനും കൃഷി ചെയ്യുമെന്ന് അവൾ തീരുമാനിച്ചു.കഞ്ഞിയും ,ചക്കപ്പുഴുക്കും ഉപ്പിലിട്ട മാങ്ങയ്ക്കും ഉള്ളതിനേക്കാൾ സ്വാദ് മറ്റൊന്നിനുമില്ല.
|