കാണാമറയത്ത് പോയ് മറഞ്ഞാലും നീ
എൻ ചാരത്ത് മൗനമായി ചേർന്നിരിപ്പൂ ..
വീണ്ടുമെൻ ചിത്തത്തിലെ ത്ര തുടിപ്പുകൾ
നിന്നെ തിരത്തിന്നു കാത്തിരിപ്പൂ....
പറയുവനാകാത്ത മൊഴികളെല്ലാമെന്റെ
നെഞ്ചെകം പൊളിച്ചു മൃതിയടഞ്ഞു
കാണാതെ നീ പോയ മൗനാനുരാഗങ്ങൾ
ഇനിയുമൊരു തെന്നലായി മാറിടുമ്പോൾ
അറിയാതെ ഞാനൊരു അപ്പൂപ്പൻ താടി പോൽ
ഗതിയറിയാതിന്നലഞ്ഞിടുന്നു
വർഷങ്ങൾ മറഞ്ഞാലും വസന്തങ്ങൾ കൊഴിഞ്ഞുലും
എന്നുമെൻ മനസ്സിൽ തീർക്കുന്നു നീ
ഒരു മുഗ്ദനുരാഗത്തിൻ പൂവസന്തം