ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്‌ 19

10:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്‌ 19

ലോകജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തി ക്കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ .ഇതിനെ ലോകാരോഗ്യ സംഘടന കോവിഡ്‌ 19 എന്ന് വിശേഷിപ്പിച്ചു .

2019 ൽ നിന്നും ഒരു പുതുവർഷത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ ചൈനയിൽ വൂഹാൻ എന്ന സ്ഥലത്ത് തുടർച്ചയായി എല്ലാവരിലും ഒരു പ്രത്യേകതരം പനി പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡോക്ടർമാരുടെ പരിചരണത്തിൽ നല്ലൊരു റിസൾട്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല. മരണങ്ങൾ തുടർന്നപ്പോൾ ജനങ്ങളിൽ ഭീതി കൂടി പെട്ടെന്ന് സമൂഹവ്യാപനം ആയി മാറി .ആരോഗ്യപ്രവർത്തകർക്കിടയിലും വൈറസ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ജനങ്ങൾക്കിടയിൽ ഭീതി പടർന്നുപിടിച്ചു. എന്നും അത് ചൈനയുടെ മാത്രം രോഗം ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മറ്റ് എല്ലാ രാജ്യത്ത‍ും ഒരു ഇരുട്ടടി പോലെ വൈറസ് ബാധ കണ്ടു തുടങ്ങി. അങ്ങനെ കുറച്ചു മാസങ്ങൾ കൊണ്ടു തന്നെ ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും ഇത് പടർന്നു പിടിച്ചു

2019 ൽ പടർന്നുപിടിച്ചതിനാൽ 19 എന്ന് കൂടി കൂട്ടിച്ചേർത്തു കോവിഡ്‌ 19 എന്ന പുതിയ പേരിൽ കൊറോണയെ വിശേഷിപ്പിച്ചു. പിടിച്ചുനിർത്താം എന്ന് സങ്കൽപ്പിച്ച വികസിത രാജ്യങ്ങൾ പോലും കൊറോണയുടെ മുന്നിൽ മുട്ടുകുത്തി. എന്നാൽ വികസ്വരരാജ്യമായ ഇന്ത്യ ഒറ്റക്കെട്ടായി നിന്നു.ആളുകളും വീട്ടിലിരുന്നു .ഒരു സമൂഹ വ്യാപനം ഉണ്ടാകരുത് എന്ന് കരുതി വീടിനു പുറത്തു പോകാതെ "ബ്രേക്ക് ദി ചെയിൻ" എന്ന മുദ്രാവാക്യംഏറ്റെടുത്തു .ആളുകൾലോക്ക് ഡൗണിനോട് സഹകരിച്ചു .നാം ഈ വൈറസിനെ അതിജീവിക്കും നമുക്ക് പേടിയല്ല ജാഗ്രതയാണ് വേണ്ടത്.

അലീന സജി
6 B ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം