മർത്യനെ കീഴടക്കി ഭരിച്ചു കൊറോണ മർത്യർതൻ ജീവനെടുത്തിടുന്നു അനുദിനം ജീവനെടുക്കുമീ കൊറോണ തൻ മുന്നിൽ മർത്യരെത്ര നിസ്സാരൻ പ്രധിരോധമേയുള്ളൊരു പ്രതിവിധി നമ്മുക്കീ രോഗത്തെ തളച്ചീടുവാൻ വ്യക്തിശുചിത്വമതു നാം ശീലമാക്കണം ആരോഗ്യനിർദ്ദേശങ്ങൾ പാലിക്കവേണം കഴിഞ്ഞുപോകുമീ ലോക്ക് ഡൗൺ കാലത്തിൽ തിരക്കേറിയ നിരത്തുകൾ വിജനമാകുന്നു വാഹനവ്യൂഹങ്ങൾ ഇല്ലാതാകുന്നു ഈ ലോക്ക് ഡൗൺ കാലത്തിൽ ഈശ്വരചിന്തയിൽ ആഴപ്പെടുവിൻ പരസ്പര സ്നേഹത്തിൽ വളരുവിൻ നന്ദിയർപ്പിക്കുന്നു ഞങ്ങൾ പോലീസുകാർക്കും ഡോക്- ടർമാർക്കും നേഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും ഒരായിരം നന്ദി.