ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം മൂകത തളംകെട്ടിയ ഇടവഴികൾ ,ആരെയും കാണാനില്ല .ചിറകു നീർത്തുവാനാവാതെ കൂടുകളിൽ ചടഞ്ഞിരിക്കുന്ന പക്ഷികൾ . എന്തുപറ്റി, എൻറെ നാടിന് , മഹാമാരിയായ കൊറോണ വൈറസ് നമ്മളെ വിഴുങ്ങിയോ . ഇന്നലെ പുലർച്ചെയായിരുന്നു നാട്ടിലെത്തിയത് .കഴിക്കാൻ ഭക്ഷണം ,കുടിക്കാൻ വെള്ളം , ഉടുക്കാൻ വസ്ത്രം ഇത് മൂന്നും ഉണ്ടെങ്കിൽ ജീവിക്കാൻ പറ്റും എന്നാണ് ഞാൻ കരുതിയത് . എന്നാൽ അത് തെറ്റാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു . കൊറോണയെ ഭയന്നതു പോലെ നിരീക്ഷണത്തിൽ ഇരിക്കുന്ന എന്നെയും ജനങ്ങൾ ഭയക്കുമോ !
പെട്ടെന്നാണ് അമ്മ വന്നത് - 'മോനേ കൃഷ്ണാ , വാ , നമുക്ക് കഞ്ഞി കുടിക്കാം 'അമ്മ പറഞ്ഞു. 'അമ്മേ,യെന്താ കഞ്ഞി മാത്രമേ ഉള്ളൂ ? ഞാൻ ആദ്യമായിട്ടല്ലേ മൈസൂരിൽ നിന്നും ഇവിടേക്ക് വരുന്നത്. എന്താ വേറെ ഒന്നും ഉണ്ടാക്കിയില്ലേ ? 'ഇല്ല കൃഷ്ണാ ,ലോക്ക് ഡൗൺ അല്ലേ ? വേറെ എന്തുണ്ടാക്കാൻ ? എല്ലാ സാധനങ്ങളും തീർന്നു . ' - ചേച്ചി അവനോട് പറഞ്ഞു . 'എന്നാൽ ഞാൻ പുറത്തു പോയി വല്ലതും കൊണ്ടുവരാം .’ കൃഷ്ണ പറഞ്ഞു . ' എടാ മണ്ടാ ,നിനക്ക് പോലീസുകാരുടെ ലാത്തിയുടെ ചൂട് അറിയേണ്ട കളിയാ കളിക്കുന്നേ - അച്ഛൻ അവനോട് പറഞ്ഞു . 'ഓ , അത് ഞാൻ ഓർത്തില്ല . ‘ 'ചേട്ടാ , നമ്മൾ കേരളത്തിൽ ആയത് നമ്മുടെ ഭാഗ്യം . കാരണം ,നമ്മുടെ കേരള ഗവൺമെൻറിൻറെ എല്ലാ പങ്കും ഉള്ളതുകൊണ്ട് നമുക്ക് കഞ്ഞിയും പയറും മാത്രം കഴിക്കേണ്ടി വരില്ല . ഓൺലൈൻ വഴി ഭക്ഷണം എത്തിച്ചു തരുന്ന ഏർപ്പാടുകൾ ആരോഗ്യപ്രവർത്തകർ ചെയ്യുന്നുണ്ട് .’ -ഫോണിൽ നോക്കി കൃഷ്ണയുടെ അനിയൻ കൃഷ് പറഞ്ഞു . കൃഷ്ണ ഭക്ഷണം കഴിച്ചിട്ട് ആശുപത്രിയിലേക്ക് പോകാൻ പുറത്തിറങ്ങി. അയ്യോ പോകല്ലേ മോനേ , ദേ ,നീ സത്യവാങ്മൂലം എടുക്കാൻ മറന്നു . ഞാൻ പോകുന്നു അങ്ങനെ അവൻ ആശുപത്രിയിലെത്തി . നേഴ്സ് കൃഷ്ണ യുടെ ടെസ്റ്റ് പരിശോധിച്ചു. നെഗറ്റീവ് ആണ് കാണിച്ചത്. പിന്നീട് അത് പോസിറ്റീവായി. വളരെയധികം ഭയത്തോടെ അവൻ അത് കണ്ടു. അവൻ നേഴ്സിനോട് പറഞ്ഞു. - ഇത് എൻറെ അമ്മയെ അറിയിക്കരുത് . ഈ കാര്യം അറിഞ്ഞാൽ അവർ തളർന്നു പോകും. നേഴ്സ് പറഞ്ഞു - പറയാതെ പിന്നെ ? നിൻറെ അമ്മയെയും കൊറോണയായ മഹാമാരി വിഴുങ്ങട്ടെ , എന്നാണോ പറയുന്നത്? നിനക്ക് കൊറോണ ഇല്ലെങ്കിൽ എൻറെ അമ്മയ്ക്കും കൊറോണ ഇല്ല എന്ന് പറയാം . പക്ഷേ നിനക്ക് ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് വിജയിച്ചാൽ നിനക്ക് രക്ഷപ്പെടാം . അത് വിജയിച്ചില്ലെങ്കിൽ ഇല്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം . അപ്പോഴാണ് ഡോക്ടർ അവനോട് പറഞ്ഞത് - ഇത് സമ്മതിക്കൂ . നീ ഇതിനെ ഭയക്കരുത് .അതിജീവിക്കുകയാണ് വേണ്ടത് . കൃഷ്ണയുടെ മനസ്സിൽ ഡോക്ടർ പറഞ്ഞ ആ വാക്കുകൾ ആഴത്തിൽ പതിച്ചു . അവൻ ടെസ്റ്റ് ചെയ്യുവാൻ സമ്മതിച്ചു . ഡോക്ടറുടേയും നേഴ്സുമാരുടേയും ഒന്നും ശബ്ദം കേൾക്കുന്നില്ല . വല്ലാത്ത ഒരു ശാന്തമായ അന്തരീക്ഷം. അവൻ ഭയത്തോടെ കണ്ണുതുറന്നു .പെട്ടെന്ന് എല്ലാവരും കയ്യടിക്കുന്ന ശബ്ദം. അവർ സന്തോഷത്തോടെ കൃഷ്ണനോട് പറഞ്ഞു - ഈ മഹാമാരി ആയ കോവിഡ് 19 ൽ നിന്നും നീ വിമുക്തനായിരിക്കുന്നു .’’ ഒരു വല്ലാത്ത ആഹ്ലാദത്തോടെ ദൈവത്തോട് നന്ദി പറഞ്ഞു. ആശുപത്രിയുടെ പുറത്ത് മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ് . അവൻ സന്തോഷത്തോടെ പറഞ്ഞു - ഞാൻ കോവിഡിൽ നിന്നും വിമുക്തമായത് ആശുപത്രിയിലെ നേഴ്സുമാരുടെയും ഡോക്ടർമാരുടെയും ചില വാക്കുകളും സപ്പോർട്ടും കാരണമാണ്. ഞാൻ നിങ്ങളോട് പറയുകയാണ് STAY HOME STAY SAFE. പിന്നെ നമ്മൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല ഉപയോഗിച്ചോ ടിഷ്യൂ ഉപയോഗിച്ചോ മറയ്ക്കുക . കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ഇനി എനിക്ക് ഭയമില്ലാതെ ധൈര്യമായി കഴിഞ്ഞുകൂടെ . പിന്നെ വേനലിൻ ചൂടിൽ സ്വർണ്ണത്തിന്റെ നിധിശേഖരം പോലെ നിറഞ്ഞുനിൽക്കുന്ന കൊന്നപ്പൂവിനെ വരവേൽക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്. അപ്പൊ , എല്ലാവർക്കും വിഷു ആശംസകൾ . ഇനി സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ എങ്ങും പാറിപ്പറക്കട്ടെ.’’
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |