പ്രകൃതി തൻ മടിയിൽ തലചായ്ക്കുമോമലേ
നീ അറിയുന്നോ ഈ ജനനി തൻ ദുഖം
തൻ പ്രിയ ഗാത്രത്തെ മുച്ചൂടും മുടിക്കുന്ന
തൻ തരു നിരകളെ കട്ടു മുടിക്കുന്ന
പ്രാണനാമടവിയെ ചാമ്പലാക്കീടുന്ന
സിരകളാമരുവികളെ വിഷച്ചാലാക്കുന്ന
കള്ളപ്പരിഷകൾ നാടുവാണീടുമ്പോൾ
എങ്ങനെ സ്വസ്ഥമായ് ജീവിക്കുമോമനേ
നീ അറിയുന്നോ ഈ ജനനി തൻ ദുഖം