10:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കാച്ചിൽവള്ളി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു കാച്ചിൽ വള്ളി
കെട്ടിയ കയറിൽ ചുറ്റി ചുറ്റി
മുകളിലെത്തിയ വള്ളി
ഞാനൊരു കാച്ചിൽ വള്ളി :
താങ്ങാൻ കയറുള്ള സ്ഥലംവരെ
തേങ്ങാതെ ഞാൻ പൊങ്ങി പൊങ്ങി
തെങ്ങോളം ഞാനെത്തി
തെങ്ങോലകളും എന്നെ താങ്ങി
താങ്ങാൻ പിന്നെ യാതൊന്നില്ല
താഴേക്കു തളർന്നു ഞാൻ
തല കീഴായി വളരും വള്ളി
ഞാൻ ഒരു കാച്ചിൽ വള്ളി .