10:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsparli(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിക്ക് കൂപ്പുകൈ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിക്കുമേൽ മനുഷ്യനേല്പിച്ച
പ്രഹരങ്ങളിന്നിതാ .....
രോഗങ്ങളായ് വന്നു
ഭവിക്കുന്നു മനുഷ്യരേ
പ്രാണവായു നശിപ്പിച്ച
മനുഷ്യാ........
നീ ഇന്നു ശുദ്ധവായു
മുഖം മറച്ചു ശ്വസിക്കുന്നൂ ....
എന്തിനും ഏതിനും
കൂട്ടായിരുന്നവർ
ഇന്ന് പരസ്പരം
കൈകൂപ്പി ഒഴിയുന്നു.
പ്രകൃതിയെൻ വരുതി യിലെന്നയെൻഹന്തയെ തച്ചുടച്ചെന്നെ പഠിപ്പിച്ച പാഠം
പുനർചിന്തനത്തിന്റെ പുതുപുത്തൻ നാളുകൾ
നമുക്ക് തുറക്കാം ഒന്നിച്ചൊരുമിച്ച്