ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ ഒരു കൊറോണ കവിത

10:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണ കവിത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണ കവിത


പരക്കെ പരക്കുന്ന കൊറോണ ചുറ്റും,
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം,
കരം ശുദ്ധിയാക്കാം, വീട്ടിൽ തന്നെ ഇരിക്കാം,
പുറംജോലി എല്ലാം വേഗം നടത്താം.
 
കൃഷിയിൽ ഏർപ്പെടാം, വായന നടത്താം.
പുറംലോകമില്ല ആ മതിൽ കണ്ടിരിക്കാം.
മറക്കല്ലേ കൈ വൃത്തിയാക്കിയിടാനും,
തൊടേണ്ട മൂക്കിലും കണ്ണുകളിലും വായിലും.

തിക്കും തിരക്കും ബഹളവും ഇല്ല, വാഹനാപകടം തീരെയില്ല.
നേരമില്ലെന്നും പരാതിയില്ല,
ആരും ഇല്ലെന്നുള്ള തോന്നലും ഇല്ല,
എല്ലാവരും ഒന്നിച്ചു വീട്ടിലിരുന്നാൽ,
ഈ നാട്ടിൽ നിന്ന് നമുക്ക് ഈ "മഹാമാരിയെ" അകറ്റാം.

 

അനശ്വര.എം
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത