ഞാൻ പഠിച്ചു.......... ഒറ്റക്കിരിക്കാൻ ... ഓർത്തിരിക്കാൻ... ഓർമ്മപ്പെടുത്താൻ ... ഒരു മയിലിരിക്കാൻ .. . ഞാൻ നന്നായി പഠിച്ചു... കൈകൾ കഴുകാൻ മുഖാവരണം ധരിക്കാൻ അകലം പാലിക്കാൻ വൃത്തിയായിരിക്കാൻ ഇനി എനിക്ക് പഠിക്കണം... വൈറസ് എങ്ങിനെ വന്നു? എന്തിന് വന്നു? എന്ത് കൊണ്ട് വന്നു? എങ്ങിനെ പോകും? ഇനി ഞാൻ നന്നായി ഓർത്തിരിക്കാം... വൃത്തിയായി, ഒരുമയോടെ, ഒറ്റക്കിരുന്നാൽ വൈറസ് പകരില്ല പ്രകൃതിയിലെ മാറ്റങ്ങളെ ... അംഗീകരിച്ചാൽ... അതിനോട് പൊരുതി യാൽ ... അത് വന്ന വഴിയേ തിരികേ പോകും...