ജി.എം.യു.പി.എസ് നിലമ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി ജീവിതം
പ്രകൃതി ജീവിതം
ഇന്ന് നമ്മുടെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാവ്യാധി ആണ് corona വൈറസ് അഥവാ covid 19. ഈ മഹാമാരിയെ തടയാൻ പ്രധാനമന്ത്രി രാജ്യത്തുടനീളം ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ റോഡിലൂടെ വാഹനങ്ങൾക്കു പകരം വന്യജീവികളാണ് സഞ്ചരിക്കുന്നത്. തെറ്റ് അവരുടെ ഭാഗത്തല്ല. നമ്മുടെ ഭാഗത്താണ്. അവരുടെ വാസസ്ഥലമായ കാടുകളും, മലകളും, പുൽമേടുകളും എല്ലാം നാം മനുഷ്യർ നശിപ്പിച്ച് അവിടെ വാനോളം ഉയർന്ന കെട്ടിടങ്ങളും, ഫാക്ടറികളും നിർമ്മിച്ചിരിക്കുന്നു. കൂടാതെ ഫാക്ടറികളിൽ നിന്നും മറ്റും പുറത്ത് കളയുന്ന മാലിന്യങ്ങൾ പരിസ്ഥിതിയുടെ സന്തുലനാവസ്ഥ തല്ലിക്കെടുത്തുന്നു. കൂടാതെ അന്തരീക്ഷ മലിനീകരണവും സംഭവിക്കുന്നു. അതുമാത്രമല്ല കപ്പലുകളും, ബോട്ടുകളും എല്ലാം വെള്ളത്തിലൂടെ സഞ്ചരിക്കുന്നത് മൂലം വെള്ളം മലിനമാകുന്നു. ഇതുമൂലം സമുദ്രജീവികൾ ചത്തൊടുങ്ങുന്നു. ഇത്രയും ക്രൂരതകൾ മനുഷ്യൻ പ്രകൃതിയോട് ചെയതത്കൊണ്ടാണ് അതിനു പകരമായി corona വൈറസ് നമ്മുടെ ജീവിതങ്ങളിൽ കടന്നു വന്നത്.ലോകമൊട്ടാകെ corona പടരുന്നതു മൂലം lock down പ്രഖ്യാപിച്ചതുകൊണ്ട് ആരും പുറത്തിറങ്ങുന്നില്ല. അതുകൊണ്ട് അന്തരീക്ഷ മലിനീകരണം കുറയുന്നു. മൃഗങ്ങൾക്കെല്ലാം അവരുടെ പഴയ കളി സ്ഥലങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചു. നാം പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ നാം നമ്മുടെ തന്നെ മരണത്തെ ജീവിതത്തിലേക്ക് വിളിച്ചു വരുത്തുകയാണ്."പ്രകൃതിയെ സംരക്ഷിക്കൂ മരണത്തെ തോൽപ്പിക്കൂ".
|