09:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41098ghss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിൻ ജീവരക്ഷാ കൈകളാണു ഞാൻ
പാവമീ ലോക്ക് ഡൗൺ
എന്തിന് പിന്നെ നീ എന്നെ ലംഘിക്കുന്നു
ഞാനില്ലായിരുന്നെങ്കിൽ നീയുമില്ല
നിന്റെ ജീവൻ എൻ കൈകളിലാണ്
എന്റെ ശത്രുവിൽ നിന്നു നിന്നെ രക്ഷിക്കാൻ
ഞാൻ ഇല്ലാതിരിക്കുന്ന രാജ്യങ്ങൾ
അവന്റെ കുഴിയിൽ വീണു
എന്നെ മിത്രമായി കാണുന്ന ദൈവത്തിന്റെ
സ്വന്തം നാട്ടിലെ സ്വന്തം മക്കൾ
ഇപ്പോൾ ഹാ ജയിക്കുകയാണ്
സ്വന്തം ഗൃഹത്തിൽ തന്നെ നിൽക്കൂ....