ഈ ലോകമെമ്പാടും പരന്നിടും കൊറോ ണ............. എന്നാൽ ഭയങ്കരം' അതി ഭയങ്കരം' മറ്റുള്ളവർ നമ്മെ ഭയക്കുന്നു നമ്മിൽ നിന്നും അകലുന്നു ഒരു മീറ്റർ അകലം നിന്നിടുന്നു പിന്നീട് ആശുപത്രിയിലേക്ക്.... പരിചയമില്ലാത്ത മുഖങ്ങൾ തന്നുടെ ജീവൻ തന്നെ പണയം വെച്ച് നമ്മെ നോക്കിയിടുന്ന മാലാഖമാർ ഉറ്റവരെ ഉടയവരെ പോലും കാണുന്നില്ല ആരും നമ്മുടെ അടുത്തേക്കില്ല നമ്മുടെ ഹൃദയ നൊമ്പരങ്ങൾ പങ്കുവെക്കാൻ നമുക്ക് ആ മാലാഖമാർ മാത്രം എന്നിട്ട്... രോഗ മുക്തി നേടിയാൽ അവരുടെ ഹൃദയം നമ്മെ നോക്കി ചിരിച്ചിടും...