ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/ചെറുത്ത്നിൽപ്പ്

09:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TIOUPS PERUVALLUR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചെറുത്ത്നിൽപ്പ് | color=3 }} "STAY HOME STAY SAFE...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുത്ത്നിൽപ്പ്

"STAY HOME STAY SAFE" നവമാധ്യമങ്ങളിൽ പ്രചാരം കൊള്ളുന്ന വാക്യങ്ങളാണിത്. നൂറിലധികം രാജ്യങ്ങളിലെ ജനങ്ങളെ വീട്ടിലടക്കപ്പെട്ട വാക്യം. ജാതിമത വ്യത്യാസമില്ലാതെ കൈക്കോർത്തു നിൽക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച വാക്യം .കോവിഡ്- 19 എന്ന വൈറസ് വിതച്ച വാക്യം. " കോവിഡ്- 19" കണ്ണുകൊണ്ട് യഥേഷ്ടം കാണാൻ സാധിക്കാത്ത ഈ വൈറസ് ലോകത്തിലെ ലക്ഷത്തിലധികം ജനങ്ങളെയാണ് കൊന്നൊടുക്കിയത് .അതും നമ്മളിൽ ചിലരുടെ അശ്രദ്ദ മൂലം .ഭാവി ,ജീവിതം ,പൈസ ,എന്നീ തിരക്കിനിടയിൽ ശുചിത്വത്തെ മറന്നിരിക്കുന്നു .നമ്മൾ താമസിക്കുന്ന വീടിനു ചുറ്റും തന്നെ ഒന്ന് കണ്ണോടിച്ച് നോക്കിയാൽ മതി .എന്തിനേറെ പറയുന്നു വ്യക്തി ശുചിത്വം കൂടി മറന്നിരിക്കുന്നു .കോവിഡ്- 19 വിതക്കുന്ന കൊറോണ എന്ന രോഗത്തിനിടയിൽ"GOD's OWN COUNTRY" എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തെ പിടിച്ചുകുലുക്കിയ രോഗമാണ് പക്ഷിപ്പനി .ഇനിയെങ്കിലും നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം നമുക്ക് നമ്മെക്കുറിച്ച്തന്നെ ശ്രദ്ദയില്ലാതായിരിക്കുന്നുവെന്ന് .ഒരാളുടെ അശ്രദ്ധ തി നമ്മുടെ വർഗമേ നശിക്കുന്നതിന് അത് കാരണമാവും .2003-2004 ന് ശേഷം ലോകത്തെ കുലുക്കിയ മഹാമാരി യാണിത് .ഈ മഹാമാരിക്ക് കാരണമായത് നമ്മളാണെങ്കിൽ അതിനെതിരെ ചെറുത്തു നിൽക്കാനും നമ്മളെക്കൊണ്ട് സാധിക്കും .

               നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ,വ്യക്തിശുചിത്വം പാലിക്കുക ,ഇടക്കിടെ കൈ ഹാന്റ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകുക .പനി ,ചുമ ,എന്നീ രോഗങ്ങൾ വന്നാൽ സ്വന്തമായി ചികിത്സിക്കാതെ വൈദ്യസഹായം തേടുക .നല്ല ഭക്ഷണ ശീലം നിലനിർത്തുക .ഇങ്ങനെയെല്ലാം ചെയ്യുന്നതിലൂടെ നമുക്ക് രോഗത്തെ പ്രതിരോധിക്കാം. രോഗങ്ങളെ പേടിക്കുകയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് .

"BREAK THE CHAIN"

അമൽ
6C ടി ഐ ഓ യു പി സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം