08:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42006(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <big>മഹാവ്യാധി</big> | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമെമ്പാടും ഭീതിയിലാണ്ടു
ലോകമേ വിറകൊണ്ടു നിൽപ്പു
ലോകത്തെമ്പാടും മനുഷ്യർ
മരണ ഭീതിയിലാണ്ടു.......
ലക്ഷത്തോളം ജനങ്ങൾ മരണ-
മാം ആഴിയിൽ വീണു
പക്ഷി മൃഗാദികൾ ഭക്ഷണ
മില്ലാതെ ചത്തൊടുങ്ങി.....
നഗര പാതകൾ വിജനമായി
ശകട ശബ്ദം കേൾപ്പാനില്ലാ
നാമെല്ലാം ഭക്ഷണമില്ലാതലഞ്ഞു
ലോകമേ നീ വിടവാങ്ങുകയോ
ലോകമേ നിന്നെ ഞാൻ പ്രണയിക്കാൻ
മറന്നു പോയ കാലമിന്നിതാ
ഞാൻ നിന്നിലേയ്ക്കടുക്കുന്നു..
നിൻറെ ലോകത്താർത്തുല്ലസിക്കാൻ
ഞാൻ കൊതിക്കുന്നു...
മഹാമാരിയെ ചെറുക്കാൻ നമ്മൾ
പ്രാപ്തരാണ്....
മഹാവ്യാധിയെ ചെറുക്കാൻ നമ്മൾ
സന്നദ്ധരാണ്....