തുമ്പി തുമ്പി പൂ തുമ്പി
പാറി നടന്നിട്ടും പൂത്തുമ്പി
ചിറകിലെ നിറങ്ങൾ കണ്ടു
നടക്കാൻ എന്തൊരു രസമാ പൂത്തുമ്പി
പൂവുകൾ തോറും പാറി നടക്കും
കുഞ്ഞൻ തുമ്പി പൂ തുമ്പി
തേൻ കുടിച്ച ഒരു പനിനീർ പൂവില്
പൂമ്പൊടി ഉണ്ടോ പൂത്തുമ്പി
അരുളി ചെടിയുടെ പൂവിൽനിന്നും
പൂന്തേനുണ്ണും പൂത്തുമ്പി
കാട്ടിൻ ഭംഗി കണ്ട് നടക്കും
ഓണത്തുമ്പി പൂത്തുമ്പി
പാറിനടക്കാൻ കൂട്ടാമോ
എന്നുടെ പൂത്തുമ്പി