ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/അതിജീവനം

00:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GGVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ഞാൻ ഇനി വീട്ടിലെ കവൽക്കാരനാണ്
പച്ചയും ഓറഞ്ചിനാൽ നിറക്കപ്പെട്ട കുപ്പിയാ-
ണെൻ ദിനചര്യയുടെയാരഭം

പുറത്തുപോയിവന്നാലാദ്യം ചൊല്ലുമെൻ
മാതാവ് തൻ പുത്രനോട് നിൻ കരം ദ്രാവക
ത്താൽ,കൊ…..റൊണ മുക്തമാക്കാൻ

സൂര്യനുദിച്ചിടിനിൽ വെളിയിലിറങ്ങീടാൻ
കഴിയാതെ താഴിട്ടുപൂട്ടിയിട്ടിരിക്കുന്ന-
യെൻ സന്തോഷ നാളുകൾ

എൻ തോഴന്മാർ കണ്ടുകെട്ടാനായി
ഉത്തരവും വന്നു ഇനിയില്ല ഇനിയില്ല കൊ….
റൊണാ കഴിയും
വരെ ആ നല്ല നാളുകൾ

എന്നാകിലും വരും ഞാൻ
ഇന്നത്തെ ചിന്താവിഷയവും
സന്തോഷവും മരണവും പകർച്ചയും
അടക്കലും തുറക്കലുമായി ഞാൻ,

ഞാൻ നിങ്ങൾക്ക് പകരും സന്തോഷവും
പ്രതീക്ഷയും ആത്മവിശ്വാസവും
സങ്കടവും ധനസഹായവും
അരിവ്യഞ്ജനങ്ങളും എൻ കേരളീയർക്കായി

ഈ നശിച്ച കൊ….റൊണ കാലത്തും
കൊട്ടിയടച്ച കർണാടകയുടെ അതിർത്തി നാം
കണ്ടില്ലായെന്നു നടിക്കും ഈ കാലവും കടന്ന് പോകും

ഇതിനുള്ള പ്രതികാര ദാഹം
അടങ്ങും വരെ കാത്തിരിക്കും
സമയമാകുമ്പോൾ തിരിച്ചു സ്നേഹത്താൽ
തിരിച്ചടിക്കും കേരളിയർ

നിങ്ങൾ അത് കണ്ട് പറയും
കണ്ണിന് കണ്ണെടുക്കലല്ല കണ്ണിന്‌ പകരം
കണ്ണ് കൊടുക്കലാണ് കേരളക്കാർ
ഇതാണ് കേരളാ സ്റ്റൈൽ…
 

നജ്‌വാ ശറഫ്.
8 G ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത