ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ആരോഗ്യം മനുഷ്യന്റെ സമ്പത്ത്

00:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം മനുഷ്യന്റെ സമ്പത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം മനുഷ്യന്റെ സമ്പത്ത്

മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം.നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ഇപ്പോൾ ജീവിക്കുന്നത്. എന്താണ് ആരോഗ്യം? ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ലോകത്തിലെ ഒരു ചെറിയ രാജ്യമായ ഇന്ത്യ, അതിലെ ഒരു ചെറിയ സംസ്ഥാനമായ കേരളം കൊവിഡ് 19 പോലുള്ള പകർവ്യാധിക്കിടയിലും പിടിച്ചു നില്ക്കുന്നത് ആരോഗ്യ രംഗത്ത് നമ്മൾ കൈവരിച്ച അഭിനാർഹമായ നേട്ടങ്ങൾ കൊണ്ടാണ്. കുഞ്ഞുങ്ങൾക്ക് നല്കുന്ന പ്രതിരോധ കുത്തി വയ്പ്പുകൾ, വാക്സിനുകൾ എന്നിവ മാത്രമല്ല, സ്കൂൾ തലങ്ങളിൽ വിര നിർമ്മാർജ്ജനത്തിനുള്ള പരിപാടികൾ മുതൽ അയൺ ഗുളികകളുടെ വിതരണംവരെ ഈ പ്രതിരോധ പ്രവർത്തനങ്ങൾ എത്തി നില്ക്കുന്നു. വ്യക്തി ശുചിത്വത്തിൽ നാം പൊതുവെ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ സാമൂഹിക ശുചിത്വത്തെപറ്റിയുള്ള നമ്മുടെ ചിന്താഗതി ഇനിയും വളരേണ്ടയിരിക്കുന്നു. വീടും പരിസരവും നമ്മൾ ശുചിയായി സൂക്ഷിക്കാറുണ്ടെങ്കിലും പൊതുസ്ഥലങ്ങൾ പലപ്പോഴും മലിനമാകുന്നു. കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജൈവ മാലിന്യങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും ഇരുളിന്റെ മറവിൽ നിക്ഷേപിക്കുന്നതിനെപ്പറ്റിയുള്ള വാർത്തകൾ പത്ര മാധ്യമങ്ങളിലൂടെ നാം ദിനംപ്രതി കാണാറുണ്ട്. ഇതെല്ലാം നമ്മുടെ സാമൂഹിക ശുചിത്വ ബോധത്തിന്റെ കുറവുകളാണ് ചൂണ്ടി കാണിക്കുന്നത്. മാലിന്യ നിർമാർജനത്തിനും, കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും ഗവണ്മെന്റ് കാലാകാലങ്ങളിലായി പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. മാലിന്യങ്ങൾ അവയുടെ ഉറവിടങ്ങളിൽ തന്നെ സംസ്കരിച്ചും, കുടിവെള്ള സ്രോതസ്സുകൾ മലിനമാകാതെ സംരക്ഷിച്ചും നമുക്ക് സാമൂഹ്യ ശുചിത്വ ബോധമുള്ള ഒരു ജനതയായി വളരാൻ പരിശ്രമിക്കാം. ആരോഗ്യമുള്ള ഒരു സമൂഹത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ. എല്ലാം പോസിറ്റീവായി കാണാനുള്ള മാനസികനില പലപ്പോഴും മനുഷ്യന് നഷ്ടപ്പെടുന്നു. പെരുകുന്ന ആത്മഹത്യകൾ, മദ്യത്തിന്റേയും ലഹരി വസ്തുക്കളുടേയും ഉപയോഗം, കുടുംബത്തിലും സമൂഹത്തലും വ്യക്തികൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ, ഇവയെല്ലാം നമ്മുടെ മാനസ്സികമായ ആരോഗ്യത്തിന്റെ പോരായ്മയെയാണ് കാണിക്കുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, പരീക്ഷയിൽ അല്പം മാർക്ക് കുറഞ്ഞാൽ, മാതാപിതാക്കൽ ശാസിച്ചാൽ ആത്മഹത്യ ചെയ്യുന്ന കുട്ടികൾ. മദ്യതിതലും മയക്കുമരുന്നിലും സന്തോഷം കണ്ടെത്താന്ട ശ്രമിക്കുന്ന യുവജനങ്ങൾ. മനസ്സിനെ ക്രിയാത്മക പ്രവർത്തനങ്ങഥിലേക്ക് തിരിച്ചു വിടാനും പ്രത്യാശയോടെ ജീവിക്കുവാനുമുള്ള ബോധവത്കരണം നടത്തുകയാണ് ഈ പ്രശ്നങ്ങൾക്കുള്ല പരിഹാര മാർഗ്ഗം. കൊവിഡ് 19 എന്ന മഹാമാരി ലോകമെങ്ങും പടർന്നു പിടച്ചിരിക്കുകയാണ്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾ എല്ലാം ഇന്ന് വീടുകളിൽ കഴിയുകയാണ്. സമ്പർക്കത്തിലൂടെ പകരുന്ന വൈറസ് രോഗമായതിനാൽ ഇതിന്റെ വ്യാപനം തടയുന്നതിനാണ് ഗവണ്മെന്റ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, മറ്റ് സന്നദ്ധ പ്രവർത്തകർ ഇവരുടെയെല്ലാം കൂട്ടായ പ്രവർത്തനങ്ങളോട് സഹകരിച്ചുകൊണ്ട് നമുക്ക് ഈ മഹാമാരിയെ നേരിടാം.

സ്റ്റെല്ലാ റെജി
9 എ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം