23:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മിന്നാമിനുങ്ങിൻ നൊമ്പരം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാത്രിതൻ യാമങ്ങളിൽ
മിന്നാമിനുങ്ങിൻ ഉള്ളിൽ തികട്ടി
വരാറുള്ള ഒരു മൗനനൊമ്പരം
രാപകൽ പ്രകാശ ഗോപുരത്താൽ
നിറഞ്ഞൊരെൻ ലോകമേ
കൊടും തമസ്സിൻ പാതകളിൽ
നുറുങ്ങു വെളിച്ചമേകാൻ
മിന്നിമറയുന്ന ഞാൻ കണ്ടു
മരണ കവാടത്തിലേക്കഏകനായി അടുക്കുമൊരു
മാനവർ തൻ കൂരിരുൾ പാതയിൽ
സാന്ത്വനമേകാൻ നിശബ്ദ പോരാട്ടം നടത്തുന്നൊരു
ആരോഗ്യ പ്രവർത്തകരാം സൈന്യത്തെ
ആദരിക്കുവാനായി തെളിയട്ടെ ദീപമെന്നുമെൻ
ഹൃദയ താളുകളിൽ
അറിയട്ടെ പോയ കാലത്തിൻ നന്മകൾ
വെളിച്ചം ഇല്ലാത്ത ഒരു പാടവരമ്പിലും
കൂരിരുൾ മാമര ചോലയിലും വെളിച്ചമേകാൻ കൂട്ടമായി
മിന്നിമറഞ്ഞൊരെൻ പൂർവ്വകാലം
വയലേലകളും ക്രോം ക്രോം പാടും തവള കുട്ടൻമാരുടെ പാട്ടും
തുടച്ചെറിഞ്ഞ ഒരു പരിഷ്കൃത ജനതകൾ തൻ ഭൂമി നാശവും
വിളിച്ചുവരുത്തിയൊരു ദുരന്തമല്ലേ പകർച്ചവ്യാധികൾ തൻ തേരോട്ടം.