ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണക്കാലം

23:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണക്കാലമാപെണ്ണേ സൂക്ഷിച്ചിടേണം
കൈയുറയും മാസ് ക്കും ധരിച്ചീടേണമാപെണ്ണേ
ഉമ്മറപടിയിൽ വച്ചിടാം കിണ്ടിയും വെള്ളവും
കഴുകീടാം കാലും മുഖവും കൈകളും
ഒഴിവാക്കിടാം നമുക്ക് ഹസ്തദാനം
ശീലമാക്കാം നമുക്കിനി ചക്കയും മാങ്ങയും
ചേമ്പും ചക്കയും വീട്ടിൽ നട്ടുവളർത്തിടാം
ഒരു പച്ചക്കറി തോട്ടവും സ്നേഹിച്ചീടാം നമുക്കീ
പ്രകൃതിയെയും മാതാപിതാക്കളേയും ഓരോ
നിമിഷവും ചിലവഴിക്കാം അവർക്കു വേണ്ടി
ഉറങ്ങാതെ നാടിനെ ഉറങ്ങാതെ നാടിനെ കാക്കുന്ന
മാലഖമാരെ വണങ്ങീടാം ഭക്തിയോടെ.

ദിയ.കെ
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത