ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം-ലേഖനം

23:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
                          ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന  ആംഗലേയ പദത്തിനും  വിവിധ സന്ദർഭങ്ങളിൽ  പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന  വാക്കാണ് ശുചിത്വം. വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം, പരിസരശുചിത്വം എന്നിവയാണ്   ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. 

ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീനയുടെ പേരിൽനിന്നാണ് ഹൈജീൻ എന്നാ വാക്ക് ഉണ്ടായത്. ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകൾ ആണ് പല രോഗങ്ങളുടെയും കാരണം. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഉദാഹരണത്തിന് കൂടെ കൂടെയും ഭക്ഷണത്തിനു മുമ്പും ശേഷവും കൈ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് വയറിളക്കം., വിരകൾ, ത്വക്ക് രോഗങ്ങൾ, പകർച്ച പനി തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം.

നിയ എലിസബത്ത് ഷിജു
3 സി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം