ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/കൊറോണ

23:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ      

രാവിലത്തെ ചായ കഴിഞ്ഞ്
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടുചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടുപേരും ഒന്ന് മയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടിപ്പൂക്കളുണ്ടെന്നും
വൈകുന്നേരം
മുറ്റത്തെ മാവിൻ തണലിൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചുമണിയോടെ വെയിൽ
ഊണുമേശപ്പുറത്തു വിരിയിടുമെന്നും
ഇന്നലെ വന്ന കോറോണയാണ്
കാട്ടിത്തന്നത്

ജോയൽ ജോബി
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത