സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി      

പ്രകൃതി നമ്മുടെ അമ്മയാണ്.അമ്മയെ നാം മാനഭംഗപ്പെടുത്തരുത്. നമ്മുടെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ നാം മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിനുത്തന്നെ കാരണമാകുന്നതാണ്.

         പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  നാം എന്നും ഓർമ്മിക്കാനാണ് എല്ലാ വർഷവും ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി കണക്കാക്കുന്നത്.
      എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുക്കുണ്ട്  എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ .
     ജലമലിനീകരണം, ഖരമാലിന്യത്തിന്റെ നിർമ്മാർജജന പ്രശ്നങ്ങൾ, മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ, വരൾച്ച, വ്യവസായവൽക്കരണം മൂലമുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം, എന്നിങ്ങനെ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ നമ്മുടെ പ്രകൃതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുക്കൊണ്ടുത്തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത രീതിയിലായിരിക്കണം പരിസ്ഥിതി വികസനം എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
        ജലവിനിയോഗവും, ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ  അളവ് ക്രമാതീതമായി കുറയുകയും, അതിന്റെ ഫലമായി നാം മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.
      പരിസ്ഥിതിയിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യവികൾ, അവയുടെ വാസസ്ഥലങ്ങൾ , അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക്ക് മലിനീകരണം എന്നു പറയുന്നത്.
    ഇനിയും നമ്മൾ കൈക്കോർത്ത് പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ അമ്മയായ പ്രകൃതിയെ നമുക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടു എന്നു വരാം.അതുക്കൊണ്ട് കരുതലോടെ നമുക്ക് നീങ്ങാം...
ലയന.പി
9A സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം