22:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശൂന്യത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നെല്ലി മരത്തിൽ കൂടു ചമച്ചൊരു
കാക്കച്ചി വീണ്ടും കേണു
ഊഞ്ഞാലാടാൻ കുട്ടികളില്ല കലപിലയില്ല
മൊഴികളുമില്ല എന്തേ ?
ശൂന്യം പാർക്കും റോഡും
പിന്നെ മോഹിപ്പിക്കും കടലും
സെൽഫി എടുക്കാൻ കൂട്ടരുമില്ല
ഫോണിൻ ഒച്ചയുമില്ല !
ചീറിപായും ബൈക്കുകളില്ല
കൂട്ടം കൂടും കുട്ടികളില്ല
എന്തേ എല്ലാം ശൂന്യം?