ഒരുദിനമൊരു പേമാരിയായ് സുനാമിയായ്
പ്രളയമായ്
ഭൂകമ്പമായ്, ഇന്നത്തെ കൊറോണയായ്, ഭൂമി, പ്രതിഷേധിക്കുകയാകുമോ?
പ്രളയത്തോടും
പേമാരിയോടും പ്രതിരോധിച്ച്
വിജയിച്ചതുപൊലെ
ജാതിമതവർഗ്ഗ-വ്യത്യാസങ്ങൾക്കതീതമായ്
ഒരുമയുടെ
മഹത്തായ സന്ദേശം
നമുക്കൊരുമിച്ച് പരത്താം .
ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ
അവർ മാലാഖമാർ
നമുക്കൊരുമിച്ച്
പ്രോൽസാഹിപ്പിക്കാം
പ്രചോദനം നൽകാം.
പ്രകൃതിയെ അറിയാം
വന്ദിക്കാം സംരക്ഷിക്കാം
ഒരുമിച്ച് ഒറ്റക്കെട്ടായി
ഒരേ മനസ്സോടെ
ഒരുമ തൻ
സന്ദേശമുയർത്താം.