നിനക്ക് സൗന്ദര്യമുണ്ടെന്ന് ആദ്യമായി എന്നോട് പറഞ്ഞത് ആരാണെന്ന് ഓർമ്മയില്ല. വീർപ്പുമുട്ടലിന്റെ തേങ്ങലിന്റെ പൊട്ടിച്ചിരിയുടെ പിറുപിറുക്കലിന്റെ പിന്നെ, നീണ്ട നിശബ്ദതയുടെ സൗന്ദര്യമുള്ള നീ ലോക്ക് ഡൗണിന്റെ ചൂടിൽ ആശ്വാസത്തിന്റെ കൗതുകത്തിന്റെ മഞ്ഞുകട്ടകളായി എന്നിലേയ്ക്കലിഞ്ഞുചേർന്നു .