(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
.ശുചിത്വമുളള നാടിനായ് നാം
കോർത്തിടാം കരങ്ങളെ
ശുചിത്വമെന്ന ശീലം നമ്മൾ
വീട്ടിൽ നിന്നേ തുടങ്ങിടാം
വ്യക്തി ശുചിത്വം തന്നെയാദ്യം
പാലിച്ചീടാം പ്രിയരേ
മാലിന്യങ്ങൾ വലിച്ചെറിഞ്ഞും
പൊതുസ്ഥലത്തു തുപ്പിയും
നമ്മൾ തന്നെ നാടിനെ
മലിനമാക്കാതിരുന്നീടാം
ശുചിത്വമുള്ള വീട്ടിൽ നിന്നും
നാട്ടിൽ നിന്നും കൂട്ടരേ
പകർച്ചവ്യാധി എന്ന ശത്രു
ഓടിപ്പോകും നിശ്ചയം
കൈകൾ കഴുകി നഖം മുറിച്ച്
കുളിച്ചു നമ്മൾ വ്രത്തിയായ്
വ്യക്തി ശുചിത്വം നാട്ടിന് പൊതു
ശുചിത്വമാക്കി മാറ്റിടാം