എ. എം. എം. ഹൈസ്കൂൾ ഓതറ/അക്ഷരവൃക്ഷം/പെയ്തൊഴിയാതെ

പെയ്തൊഴിയാതെ

കാത്തിരിപ്പിന്നിതെൻ ചിന്തയിൽ മറ്റൊന്നു -
മില്ലാതെ ആയിരുന്നീ നാളുകൾ….
മാറ്റൊലി കൊള്ളിച്ച മാനുഷ്യാ നീയിന്നി-
തെങ്ങോട്ടു പോകുന്നു ഇത്ര വേഗം

ആരോ പറഞ്ഞിതാ ഇന്നാളിലീ മനം
ഉൾക്കൊണ്ടൊരാ പരിവേഷങ്ങളും
അതിജീവനത്തിന് നാളുകളായി
ഒരുങ്ങി സഹിച്ചുവോ ഈ വേളകൾ

      * * *
അറിവീലമാനുഷ്യാനീചെയ്തതൊക്കെയും-
നിന്റേതുമാത്രമായ്ഇന്നൊതുങ്ങീലയോ
മനംനൊന്തുകരയുന്നമതഭ്രാന്തരെവിടെയോ-
നിർജീവമായൊരു കപട രാഷ്ട്രീയമോ

മാനുഷ്യാ നിന്നുടെ വിഷം പൂണ്ട ഹൃദയ-
മിന്നെന്നേക്കുമായിതാചഞ്ചലപ്പെട്ടുവോ?
മറന്നൊരാ മാത്യത്വം ഇന്നു നിൻ ജീവന്റെ
നേർപാതിയായി വിളങ്ങീ നാളിതിൽ
     * * *
മുൻപായി പറന്നെത്തി പ്രളയവും നിപ്പയും
ഇന്നിതാ വന്നെത്തി കൊലയാളി കോവിഡും
സഹിക്കൂ നീ മാനുഷ്യാ നീ ചെയ്ത നീതിക്കു
പകരമായ് നിൻ ജീവനെന്നേക്കുമായിതാ

പൊയ്പോയനാളുകൾഓർത്തെടുത്തീ
മാതാവിനോടു നീ മാപ്പിതെന്നോതുക
പോയകാലത്തിൻ മുറിവിന്റെ പാടുകൾ
മറക്കാനുമാകില്ലയെന്നതും വാസ്തവം

നന്ദന രാജേന്ദ്രൻ
10 B എ. എം. എം. ഹൈസ്കൂൾ ഓതറ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത