കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
എത്ര മനോഹരം നമ്മുടെ വീട് എത്ര മനോഹരം നമ്മുടെ ഭൂമി നാം വസിച്ചീടുമാ ഭൂമിയിൽ ഉല്ലസിച്ചീടുമാ പൂക്കളും ചെടികളും എന്നാൽ ഇന്നില്ലിവിടെ മരങ്ങളും ചെടികളും............. മനുഷ്യന്റെ ആർഭാടത്തിനായി പൊലിയുന്നു മരങ്ങൾ തൻ ജീവൻ. പെറ്റ മാതാവിന്റെ രക്തരക്ഷസുകളാവുന്നു മാനവർ. ഇനി വരും ഒരു മർത്ത്യതലങ്ങൾക്ക് ഇവിടെ ഒരു ജീവിതം സാധ്യമോ മനുഷ്യാ...........? ഇനി വരും തലമുറ കൾക്കും വേണ്ടിയുള്ളതാണീ ഭൂമിയെന്ന് എന്തേ മറന്നിടുന്നു മർത്ത്യൻ?. ഉറുമ്പിനും ആനയ്ക്കും പക്ഷിക്കും അണ്ണാനുമെല്ലാം വേണ്ടിയുള്ളതാണീ ഭൂമിയെന്ന് എന്തേ മറന്നിടുന്നു മർത്ത്യൻ ?. സ്വാർത്ഥന്മാർ, വിൽക്കുന്നു പരിസ്ഥിതിയെ ഖനനം ചെയ്ത്, മരങ്ങൾ മുറിച്ച്, ജലാശയങ്ങൾ മലിനപ്പെടുത്തി, ആടി തിമിർക്കുന്നു മനുഷ്യൻ. ഇനി വരും ഒരു മർത്ത്യതലങ്ങൾക്ക് ഇവിടെ ഒരു ജീവിതം സാധ്യമോ മനുഷ്യാ.......?. ഇന്നില്ലിവിടെ വയലുകൾ, ഇന്നിവിടുണ്ട് സൗധങ്ങൾ കോൺക്രീറ്റ് സൗധങ്ങൾ. ഇന്നില്ലിവിടെ പ്രകൃതി തൻ പച്ചപ്പ് ഇന്നിവിടുണ്ട് മനുഷ്യ നിർമ്മിത പച്ചപ്പ്. ഹരിത ഭൂമിയില്ലിവിടെ, സുന്ദര ഭൂമിയില്ലിവിടെ, ഹരിത സുന്ദര ഭൂമി ഇന്നില്ലിവിടെ. എല്ലാം വെറും ഒരു ഓർമ മാത്രം. ഇനി വരും ഒരു മർത്ത്യതലങ്ങൾക്ക് ഇവിടെ ഒരു ജീവിതം സാധ്യമോ മനുഷ്യാ............? നീ പ്രകൃതി തൻ കാലനായി മാറുമോ മനുഷ്യാ................?
|