21:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38058(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നാളേയ്ക്കായി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആര് നമ്മുക്കേകി വസന്തവും വേനലും?
ആര് നമ്മുക്കേകി ഈ പൂ നിലാവും?
ആര് നമ്മുക്കേകി മരങ്ങളും മലകളും?
ആരു നമ്മക്കേകി ഈ പൂഞ്ചോലയും?
കാലവും മാറുന്നു മനുഷ്യനും മാറുന്നു
മാറ്റങ്ങൾ വിതയ്ക്കുന്നു ഈ മണ്ണിലും
ഇന്നിതാ ഭൂമിയാം അമ്മതൻ മാറിൽ
കാണുന്നു നാം നരകത്തിൻ ഉരുകുന്ന കാഴ്ചകൾ
വെയിലേറ്റ് വാടുന്നു പച്ചത്തുരുത്തുകൾ ....
നിരപ്പായി പോകുന്നു മാമലകൾ .....
വറ്റിവരളുന്നു പൂഞ്ചോലകൾ...
"നിർത്തൂ 'മനുഷ്യാ..നിൻ പാപകർമ്മങ്ങൾ
മതിയാക്കൂ നിൻ ..ദുഷ്പ്രവർത്തികൾ
അല്ലായെങ്കിൽ നാം തോറ്റു പോകും
വെറുമൊരു ചെറു അണുവിൻ മുന്നിൽപോലും
മാറണം മനുഷ്യനും ചിന്തകളും
മാറണം നല്ലൊരു നാളേക്കായ്
വെയിലേറ്റു വാടുന്ന വൃക്ഷച്ചുവട്ടിലേയ്ക്ക്
അല്പം ജലം നിറക്കട്ടെ ഞാൻ:
അല്പം പ്രതീക്ഷ നിറക്കട്ടെ ഞാൻ: ....