സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/മഹാമാരി

21:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"
-- കവിത - മഹാമാരി-->

മഹാമാരി വന്നിതാ...
കരുതലായ് മാറിടാം
ഒരുമയോടെ നിന്നിടാം
പുതിയൊരു തലമുറക്കായ് ...

ശുചിത്വം പാലിച്ചിടാം
കൈകൾ കഴുകിടാം
അകലം പാലിച്ചിടാം
ഈ ദുരന്തത്തെ നേരിടാൻ ...

കളികൾ ഒഴിവാക്കിടാം
ജോലികൾ ഒഴിവാക്കിടാം
യാത്രകൾ ഒഴിവാക്കിടാം
കൊറോണയെ തുരത്തുവാൻ ...

അതിജീവനമാണാവശ്യം
അതിനായി ഒത്തുചേർന്നിടാം
ജാതി മതമല്ല വലുത്
ജീവനാണെന്നോർക്കുക.


ദേവിക ബിജു
5 A സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത