വ്യാപിക്കുന്നൂ വ്യാപിക്കുന്നു
കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ കീഴടക്കി
വ്യാപിക്കുന്നൊരു സൂക്ഷ്മജീവി .
പെട്ടെന്നൊരുന്നാൾ അടച്ചുപൂട്ടി,
വിദ്യാലയങ്ങളും ഗതാഗതങ്ങളും
പരീക്ഷയില്ല ഉത്സവമില്ല
ആഘോഷങ്ങൾ ഏതുമില്ല
'ലോക്ഡൗൺ' എന്നൊരു ആശയവുമായ്
പ്രതിരോധിപ്പൂ നമ്മുടെ ലോകം
വീട്ടിലിരിക്കാം കൈകൾ കഴുകാം
മഹാമാരിയെ തുരത്തീടാം
നമുക്കൊന്നായ് കൈകൾ കോർക്കാം
നമ്മുടെ നാടിനെ വീണ്ടെടുക്കാം.
റാഫിദ.എസ്
നാല്.ബി ജി.എൽ.പി.എസ്.മുണ്ടൂർ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത