കൊറോണയെന്ന ഭീകരൻ
ലോകം കീഴടക്കി വാഴുന്നു
മരുന്നും മന്ത്രവുമൊന്നും
അവൻറെ സിംഹാസനം ഇളക്കുന്നില്ല.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും മറച്ച്മാസ്ക് വെച്ച്
സോപ്പിട്ട് കൈകൾ കഴുകി
നമുക്ക് അവനെ കൊന്നു കളയാം .
ജോലിക്ക് പോകാതെ വിരുന്നു പോകാതെ
കറങ്ങി നടക്കാതെ കളിക്കാൻ പോകാതെ
മുടി പോലും വെട്ടാതെ നിയമങ്ങൾ അനുസരിച്ചു
നമുക്ക് അവനോടു കൂട്ടുവെട്ടാം .
പിണക്കം കാണിച്ചാൽ മുഖം തിരിച്ചാൽ
ശക്തമായി പ്രതിരോധിച്ചാൽ നാണിച്ചു പൊയ്ക്കോളും
തകർത്തെറിയണം തൂത്തെറിയണം കൊറോണയെ
ത്യാഗം ചെയ്യണം നിയമങ്ങൾ പാലിച്ചു ഒറ്റക്കെട്ടായി നൽക്കണം.