പൊറുക്കണമെന്നോടെന്നമ്മേ... പൊറുക്കണം പൊന്നുജനനി... തെറ്റു ചെയ്തു ഞാൻ നിന്നോടെങ്കിലും മാപ്പുതരൂ നീ തായേ ക്രൂരനായ ഞാൻ ജീവിപ്പതിന്നു- നിൻകരുണ താൻ അമ്മേ നിൻ സൃഷ്ടികളോക്കെയും നശിപ്പിച്ചു ഞാനീ- ധരണിയടക്കി വാഴാൻ ഒരുങ്ങി ഹരിത ശോഭനിറഞ്ഞൊരീയങ്കണം മരുഭൂവാക്കി ഞാനൊ- ടുവിൽ നിൻ കോപാഗ്നിയാൽ ഉഴലുന്ന ഞാനറിഞ്ഞൊരാ സത്യം നീയില്ലാതെ ഞാനപൂർണ്ണനെന്നിരിക്കലും ഞാനില്ലാതെ നീ പൂർണ്ണയല്ലോ തായേ നീയേ എന്നമ്മ.... നീയേ എന്നമ്മ....