ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഈ കുഞ്ഞു കൈകളാൽ
നാളേക്ക് തണലിടും
നാടിനെ കൂട്ട് വിളിക്കയാണ്
നമ്മൾ കടലോളം സ്നേഹം വിതയ്‌ക്കയാണ്
മണ്ണെറിയുന്നു നമ്മൾ നേരിന്റെ
വിത്തെറിയുന്നു നമ്മൾ
മണ്ണിന്റെ ഉള്ളിൽ മറയുന്ന നേരിന്റെ
ഉള്ളു കൊണ്ടേറ്റു വാങ്ങുന്ന കാലം
ഉള്ളിന്റെയുള്ളിൽ മറന്നിട്ട സ്നേഹത്തെ
കൊള്ളുവാൻ നാമെടുക്കുന്ന കാലം
മഴപെയ്ത് തോരുന്ന മണ്ണിൽ നിന്ന്
അറിവിന്റെ മാമരം തളിരിടുന്നു
പൂത്ത പൂക്കൾ വിടർന്നിടുന്നു
മണ്ണെറിയുന്നു നമ്മൾ നേരിന്റെ
വിത്തെറിയുന്നു നമ്മൾ