സുന്ദര മനോഹരമാം ഈ ഭൂമിയിൽ
വന്നു പതിച്ചോരീ ഭീകരൻ
ലക്ഷക്കണക്കിന് ജീവനെടുത്തൊരു
ഭീകരൻ കൊറോണ എന്ന ഭീകരൻ
ഭൂമിയിൽ വന്നൊരു ഭീകരനെ
നമുക്കകറ്റാം കൂട്ടരേ
കൈകൾ സോപ്പിട്ടു കഴുകീടാം
ശുചിത്വം നമുക്ക് പാലിക്കാം
അകറ്റി നിർത്താം നമ്മൾക്ക്
കൊറോണ എന്നൊരു ഭീകരനെ
ഈ ലോകത്തു നിന്ന്
തുടച്ചു മാറ്റാം ഭീകരനെ