എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ മർത്യരൊന്ന്‌

21:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മർത്യരൊന്ന്‌

ലോകമൊരു വലിയ ഗോളം
ഈ ഗോളത്തിൽ പല രാജ്യങ്ങൾ
പല രാജ്യങ്ങളിൽ പലതരം ജീവികൾ
മനുഷ്യർ അവരിൽ ഒന്ന് മാത്രം

ജാതി മത വർണ ചിന്തയിൽ
മർത്യർ തമ്മിൽ മത്സരം
എങ്കിലും മാനവാ നിൻ ദേഹത്തോടുന്ന
രക്തത്തിനെന്നും ചുവപ്പ്‌നിറം !

ധനികർ, ദരിദ്രർ, ഉന്നതർ
എന്നിങ്ങനെ വസിച്ചീടുമ്പോൾ
ഉണ്ടായി മഹാമാരിയും, പ്രളയവും
പ്രകൃതിക്കെന്തു ജാതിയും മതവും ?

പ്രളയത്തിനപ്പുറം
മഹാമാരികൾക്കുമപ്പുറം
ഒന്നാണ് നമ്മൾ
ഒന്നിച്ചു മുന്നേറണം

പ്രകൃതിക്കനുസരിച്ചു
തോളോടുതോൾചേർന്നു
നല്ല മനുഷ്യരായി
ജീവിക്കാം നമുക്ക്

 

ഗഗൻ നർമ്മദ്
3 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത