(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുനർജനി
ഭൂമി വീണ്ടും പുനർജനിച്ചോ?
പ്രകൃതിക്ക് വീണ്ടും ഭംഗി വച്ചോ?
പുഴകൾ കലങ്ങാതെ ശാന്തമായി ഒഴുകിയോ?
പക്ഷികൾ പാടിത്തിമിർത്തുവോ?
ശുദ്ധവായു ശ്വസിച്ച് പൂക്കളുടെ ഗന്ധവും പേറി
ശാന്തയായി സമാധാനപ്രിയയായി
വീണ്ടും പുനർജനിച്ചോ നീ ?
ഭൂമിയിലെ ഭ്രാന്തന്മാരെ
ചങ്ങലയ്ക്കിട്ട് കൂട്ടിലാക്കിയോ ?
ആർത്തിമൂത്ത് ഭ്രാന്തായ മനുഷ്യാ ,
നിന്നെ മാത്രം ഭുമിക്ക് വേണ്ടാതായോ ?
നീയില്ലെങ്കിലും ഭൂമി സ്വച്ഛന്ദമായി വിഹരിക്കും
നിനക്ക് പുനർചിന്തനം ചെയ്യാൻ സമയമായി
ചെയ്ത പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തം ചെയ്യുവാനും