കാലങ്ങൾ മാറ്റുരയ്ക്കുന്ന വിസ്മയത്തിൽ കാലാതീതമാകുന്ന പ്രകൃതി ആരെൻ ജീവനു തണലായീടും ആരെൻ ജീവൻ കാത്തീടും സുഖസൗന്ദര്യ പൂർണിനി ഈപരിസ്ഥിതി ആരു കാക്കുമീ പ്രകൃതീശ്വരം ആരു കാക്കുമീ ദൈവസന്നിധി കാലത്തിൻ ആഴികളിൽ കടലലകളായി പൊങ്ങി താഴുമീ മാലിന്യം കടൽ തീരങ്ങളിൽ അലകളായി അടിഞ്ഞീടവേ... മാലിന്യം കുത്തിചീന്തി വലിച്ചെറിയവേ വരുമീ തലമുറയെങ്കിലും മാലിന്യത്തിൻ വേരുകൾ പിഴുതെറിഞ്ഞീടവെ... ശുചിയാം പ്രകൃതിയിൽ മാലിന്യം അരുവിയായി ഒഴുകവെ... തടയുമീ പരുക്കൻ കരങ്ങളാൽ മാലിന്യത്തിൽ പിറവിയേ... ശുചീശ്വര പരിസ്ഥിതിയിൽ വിള്ളലുകൾ വീഴവെ... പക്ഷിതൻ കരങ്ങളാൽ മായുമീ മാലിന്യപാടങ്ങൾ പ്രകൃതീശ്വര വർണിത ഞൊടികളിൽ നിഴലായി കടലായി നീന്തി എത്തീടുമീ മാലിന്യം ശുചിത്വപൂർണ്ണമില്ലാതൊരു ജീവിതം രോഗമരണത്തിൻ അടിമയായീടും ശുചിത്വമായീടും മരണത്തിൽ നിന്ന് കാത്തീടും ദൈവം സത്യ സുന്ദരപരിസ്ഥിതി ശുചിത്വം രോഗഭീതിതൻ മുക്തിക്കായി കൈവരിക്കുമീ ശുചിത്വം മാലിന്യം ഒഴിക്കീടരുതേ രോഗങ്ങളെ കൈകളിലേന്തരുതേ ശുചിത്വമീ പരിസ്ഥിതി രോഗമുക്തിക്കായി അർപ്പിച്ചീടാം