ജി.എൽ.പി.എസ് പഴേടം പനംപൊയിൽ/അക്ഷരവൃക്ഷം/ ലേഖനം2

21:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ പ്രകൃതിയെ സംരക്ഷിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം
 പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന വലിയൊരു വിപത്താണ്. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്നു. നെൽപാടങ്ങൾ, ചതുപ്പുകൾ എന്നിവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ട് നിർമ്മാണം, വനങ്ങൾ വെട്ടിനശിപ്പിക്കൽ, കുന്നുകൾ, പാറകൾ നിരപ്പാക്കൽ, വ്യാപകമായ കുഴൽക്കിണർ നിർമാണം, ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷപ്പുക ,മലിനജലം എന്നിവ മൂലം അന്തരീക്ഷ മലിനീകരണം, ഇലക്ട്രോണിക് മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിന് വരുത്തുന്ന നാശങ്ങൾ ,കൃഷിയിടങ്ങളിലെ മാരക കീടനാശിനി പ്രയോഗം ഇവയെല്ലാം പരിസ്ഥിതിക്ക് കൂടുതൽ കൂടുതൽ ആഘാതങ്ങൾ ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിയ്ക്ക് നാശം സംഭവിക്കും. അതിനാൽ നമ്മൾ നമ്മുടെ പ്രകൃതിയെ മനസ്സിലാക്കി ജീവിക്കുക. പരിസ്ഥിതിയെ സംരക്ഷിക്കുക.
അഭിജിത്ത് .കെ
4A ജി.എൽ.പി.എസ് പഴേടം പനംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം