21:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കീഴടക്കും <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം എന്ന ദേശം
മഹാബലി തമ്പുരാൻ വാണൊരു ദേശം
ഇന്നാ ദേശത്തിൻ സുന്ദര ദ്വനി വായിക്കാൻ
കേരളമേ എവിടെ പോയ്
മഹാമാരികൾ ആധിപത്യം
സ്ഥാപിച്ചു ,പലദേശവും
കൂട്ടിലിട്ട പോലായ്
എന്നാലും കേരളം അതിജീവിക്കും
ഏതു മഹാമാരിയെയും 'രണ്ടു പ്രളയം നാം അതിജീവിച്ചു'
'ഒരു നിപ്പയും നാം അതിജീവിച്ചു'
ഇന്നിതാ പുതിയതായ്
രംഗ പ്രവേശനം ചെയ്തു
'കോവിഡ്' എന്ന മഹാമാരി
'ചിന്തകൾക്കപ്പുറംമനുഷ്യരെ അത് എടുത്തു
ചിന്തകൾക്കപ്പുറം ലക്ഷങ്ങൾ അതിനു കീഴടങ്ങി
പക്ഷെ അതിനെയും നമ്മൾ അതിജീവിക്കും
അതിനെയും നാം കീഴടക്കും .