സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കീഴടക്കും

Schoolwiki സംരംഭത്തിൽ നിന്ന്
കീഴടക്കും

കേരളം എന്ന ദേശം
മഹാബലി തമ്പുരാൻ വാണൊരു ദേശം
ഇന്നാ ദേശത്തിൻ സുന്ദര ദ്വനി വായിക്കാൻ
കേരളമേ എവിടെ പോയ്
മഹാമാരികൾ ആധിപത്യം
സ്ഥാപിച്ചു ,പലദേശവും
കൂട്ടിലിട്ട പോലായ്
എന്നാലും കേരളം അതിജീവിക്കും
ഏതു മഹാമാരിയെയും 'രണ്ടു പ്രളയം നാം അതിജീവിച്ചു'
'ഒരു നിപ്പയും നാം അതിജീവിച്ചു'
ഇന്നിതാ പുതിയതായ്
രംഗ പ്രവേശനം ചെയ്തു
'കോവിഡ്' എന്ന മഹാമാരി
'ചിന്തകൾക്കപ്പുറംമനുഷ്യരെ അത് എടുത്തു
ചിന്തകൾക്കപ്പുറം ലക്ഷങ്ങൾ അതിനു കീഴടങ്ങി
പക്ഷെ അതിനെയും നമ്മൾ അതിജീവിക്കും
അതിനെയും നാം കീഴടക്കും .

ആഷിക് ആൽഫി
7 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത