ഭികരനാം മഹാമാരിയെന്നുടെ മോഹങ്ങളൊക്കെ കരിച്ചുണക്കി
കുട്ടുകാരൊത്തു കളിക്കുന്നതിനുള്ളവസരമൊക്കെ വൃഥാവിലാക്കി
വിഷുവില്ല, തിറയില്ല, കളിയില്ല, ടൂറില്ല, ഇഷ്ടവിനോദമില്ല
എങ്കിലും ഞങ്ങളാ ക്രൂരനാം മാരിയെ കൂട്ടിലടക്കാൻ ശ്രമിക്കൂമെന്നും
ഭരതൻെറ രാജ്യത്തിൽ ഏതൊരു മാരിക്കും ആയുസ്സില്ലത്രമേൽ
ലോകനന്മക്കായ് രാവണനെക്കൊല്ലാൻ ശ്രീരാമദേവൻ പറഞ്ഞപോലെ
ഭിന്നമല്ല പതിനാലു സംവത്സരങ്ങളും വനവാസം ചെയ്യുവാൻ നമ്മൾ തയ്യാർ
ദശരഥരാജനാം സർക്കാർ, മഹാമന്ത്രി, വിവിധങ്ങളാമീവകുപ്പുകളും
സേനാപതിയാം ഭിഷഗ്വരർ മഹാസൈന്യം മാലാഖമാരാകും നേഴ്സമാരും
പിന്നെ ശ്രീരാമാവതാരമായ് ഞങ്ങളും വനവാസം ചെയ്യാൻ തുനിഞ്ഞനാട്ടിൽ
ലോകം നശിപ്പിക്കാൻ വന്ന മഹാമാരിക്കില്ലെനി ആയുസ്സ്...