പുലരിതൻ കിളിപ്പാട്ട് കേട്ട് ഞാനുണർന്നു.
എൻ നയനങ്ങൾ പ്രകൃതിയെ വീക്ഷിച്ചു.
അമ്മ തൻ മടിയിലെന്ന പോലെ,
പ്രകൃതിയെൻ മേനിയിൽ തലോടി.
പൂക്കൾ തൻ തേൻ നുകരുവാൻ, വന്ന പൂമ്പാറ്റ പോൽ
ഞാനും പാറി നടക്കവേ
അമ്മയെ പോലെ നാം
പ്രകൃതിയെ സ് നേഹിച്ചാൽ
ആ സ്നേഹം എന്നും തിരിച്ചു കിട്ടും.